Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pathanamthitta Municipality

പത്തനംതിട്ടയില്‍ സിന്ധു അനില്‍ അധ്യക്ഷ; എ. സഗീര്‍ വൈസ് ചെയര്‍മാന്‍

പത്തനംതിട്ട: നഗരസഭയില്‍ കോണ്‍ഗ്രസിലെ സിന്ധു അനില്‍ അധ്യക്ഷയാകും. വൈസ് ചെയര്‍മാനായി മുസ്‌ലിം ലീഗിലെ എ. സഗീറിനെയാണ് യുഡിഎഫ് നിര്‍ദേശിച്ചിരിക്കുന്നത്.

തൈക്കാവ് വാര്‍ഡിനെയാണ് സിന്ധു പ്രതിനിധീകരിക്കുന്നത്. ഇത് നാലാം തവണയാണ് കൗണ്‍സിലറാകുന്നത്. ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയായി സിന്ധു കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റായിരുന്ന പരേതനായ അനില്‍ മണ്ണിലിന്‍റെ ഭാര്യയാണ്.

ചുട്ടിപ്പാറ ഈസ്റ്റ് വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന എ. സഗീര്‍ നഗരസഭയുടെ മുന്‍ വൈസ് ചെയര്‍മാന്‍ കൂടിയാണ്.

കോണ്‍ഗ്രസിലെ ധാരണ പ്രകാരം ആദ്യ രണ്ടുവര്‍ഷമാണ് സിന്ധു അനിലിന് അധ്യക്ഷ സ്ഥാനം ലഭിക്കുക. പിന്നീട് ഒരുവര്‍ഷം ഗീത സുരേഷിനാണ്. അവസാന രണ്ടു വര്‍ഷം അംബികാ വേണു അധ്യക്ഷയാകും.

വൈസ് ചെയര്‍മാനായ സഗീര്‍ രണ്ടുവര്‍ഷം പ്രവര്‍ത്തിക്കും. പിന്നീട് രണ്ടുവര്‍ഷം കോണ്‍ഗ്രസിലെ സജി കെ. സൈമണും അവസാന ഒരുവര്‍ഷം ഏബല്‍ മാത്യുവിനും ലഭിക്കും.

Latest News

Corehub Up